കൊച്ചി: കുടുംബ സംഗമത്തെ ചൊല്ലി താര സംഘടനയായ അമ്മയിൽ തർക്കം. വേണ്ട പരിഗണന കിട്ടിയില്ലെന്ന പരാതിയുമായി നടൻ ടിനി ടോം രംഗത്ത്. സംവിധായകൻ നാദിർഷയെയും പിന്നിൽ പ്രവർത്തിച്ച താൻ അടക്കം ഉള്ളവരെയും വേദിയിൽ കയറ്റിയില്ല.
വേദിയിൽ തങ്ങളുടെ കണ്ണീർ വീണിട്ടുണ്ടെന്നും ടിനി ടോം പറഞ്ഞു. അംഗങ്ങളെ വാട്സ്ആപ്പിലൂടെ ആണ് ടിനി ടോം പരാതി അറിയിച്ചത്. പരിപാടിയുടെ സ്പോൺസർഷിപ്പ് അമ്പല കമ്മിറ്റിക്ക് നൽകിയതിലും പരാതിയുണ്ടെന്നാണ് വിവരം.





