കൊറോണ പുതിയ റിപ്പോർട്ടുകൾ; ആശങ്കാജനകമെന്ന് സഊദി ആരോഗ്യ മന്ത്രാലയം

0
4905

റിയാദ്: കൊറോണ വൈറസിന്റെ പുതിയ റിപ്പോർട്ടുകൾ ആശങ്കാജനകമെന്ന് സഊദി ആരോഗ്യ മന്ത്രാലയം. വൈറസിന്റെ പുതിയ തരംഗങ്ങൾ ലോകത്തിലെ ചില രാജ്യങ്ങളിൽ നാം കാണുന്നത് നിർഭാഗ്യകരമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ്‌ അബ്ദുൽ ആലി പറഞ്ഞു. കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട് റിയാദിൽ നടത്തിയ വാരാന്ത്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില രാജ്യങ്ങളിൽ അണുബാധ നിരക്ക് വർദ്ധിക്കുന്നതിന് ലോകം സാക്ഷ്യം വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

അതേസമയം, സഊദിയിൽ അണുബാധകളുടെ എണ്ണത്തിൽ സുരക്ഷിതമായ ലെവലുകളിലേക്ക് എത്തിയതായും അവബോധവും പ്രതിരോധ കുത്തിവയ്പ്പും ഉപയോഗിച്ച് ഈ നില നിലനിർത്തുക എന്നതാണ് ഇനിയുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം രാജ്യത്ത് നൽകിയ ഡോസുകളുടെ എണ്ണം 47 ദശലക്ഷം കവിഞ്ഞതായും 22.1 ദശലക്ഷം ആളുകൾ രണ്ട് ഡോസുകൾ പൂർത്തിയാക്കിയതായും അൽ-അബ്ദുൽ-ആലി വെളിപ്പെടുത്തി.