‘എന്തുണ്ട് വിശേഷം? സുഖമാണോ?’ ബസില്‍ യാത്ര ചെയ്ത് എംഎ യൂസഫലി, വൈറൽ

0
49

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ബാങ്കോക്കില്‍നിന്ന് സ്വന്തം ഫ്‌ളൈറ്റില്‍ നാട്ടിലേക്ക് പറന്നെത്തിയിരുന്നു. ഇതിന് പിന്നാലെ യൂസഫലിയുടെ ദുബായിയില്‍ നിന്നുള്ള ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു പബ്ലിക് ബസില്‍ കയറി യാത്ര ചെയ്യുന്ന വീഡിയോയാണിത്. ബസിന്റെ ഡ്രൈവര്‍ തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയത്.

യൂസഫലി ബസില്‍ കയറുന്നതും ഡ്രൈവര്‍ക്ക് കൈ കൊടുത്ത് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ‘എന്തുണ്ട് വിശേഷം? സുഖമാണോ?’ എന്ന് ഹിന്ദിയില്‍ അഭിവാദ്യം ചെയ്യുന്നതും കേള്‍ക്കാം. പിന്നീട് ബസിലെ മറ്റ് യാത്രക്കാരുമായി സംസാരിക്കുന്നുമുണ്ട്. സജ്ജാദ് ഫര്‍ദേസ് എന്ന ഉപയോക്താവാണ് ഈ വീഡിയോ ടിക് ടോക്കില്‍ പങ്കുവെച്ചത്. പിന്നാലെ ഇത് വൈറലാകുകയായിരുന്നു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഏറെ ലാളിത്യമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ഇത്രയും വലിയ ബിസിനസുകാരനാണെന്ന അഹങ്കാരമില്ലെന്നും ചിലര്‍ കുറിച്ചു.