രാഹുലിന് ഇന്ന് നിർണായകം; രണ്ടാം ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

0
8

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ ക്കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രണ്ടാം ബലാത്സംഗക്കേസിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞില്ലെങ്കിലും ഇന്നുവരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുലിന്‍റെ അഭിഭാഷകൻ നേരത്തേ കോടതിയിൽ വാദിച്ചത്. എന്നാൽ കേസിൽ കഴിഞ്ഞ ദിവസം അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത് രാഹുലിന് കനത്ത തിരിച്ചടിയായി. ശരീരമാകെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള ലൈംഗികാതിക്രമമാണ് രാഹുല്‍ നടത്തിയതെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ മൊഴി മുദ്ര വെച്ച കവറിലാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്.

. ..