ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ കെട്ടിട സമുച്ചയത്തിന് തീപിടിച്ചു. അപകടത്തിൽ 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയോടെയാണ് കെട്ടിടത്തിൽ തീ പടർന്നത്.
കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. മരണ സംഖ്യ ഉയർന്നേക്കുമെന്ന ആശങ്കയും നിലനിൽക്കുകയാണ്.





