ജിദ്ദ: സഊദി അറേബ്യൻ തലസ്ഥാന നഗരിയായ റിയാദിൽ 1985 ൽ കെഎംസിസി സ്ഥാപിച്ചത് മുതൽ ഇത് വരെയുള്ള കെഎംസിസി പ്രവർത്തകരുടെ തലമുറ സംഗമം ‘ഓർമ്മപ്പെയ്ത്ത് ‘ നവംബർ 20,21 തീയതികളിൽ മാനന്തവാടിയിൽ നടക്കും. ഇത്തരത്തിലുള്ള സംഗമം കേരളത്തിൽ ആദ്യത്തേതാണെന്നു സംഘാടകസമിതി അറിയിച്ചു. സംഗമത്തിൽ തെക്കൻ ജില്ലകളിൽ നിന്നുൾപ്പെടെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 200 കുടുംബങ്ങൾ പങ്കെടുക്കും. തലമുറ സംഗമത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി റിയാദിൽ നിന്നും കെഎംസിസി കുടുംബങ്ങൾ എത്തുന്നുണ്ട്.
പ്രവാസം അവസാനിപ്പിച്ച ശേഷം തമ്മിൽ കാണാൻ കഴിഞ്ഞിട്ടില്ലാത്ത കഴിഞ്ഞ തലമുറയിലെയും ഇപ്പോഴത്തെ തലമുറയിലെയും റിയാദ് കെഎംസിസി പ്രവർത്തകർക്ക് ദ്വിദിന സംഗമം നവ്യാനുഭവമാക്കുന്നതിന് വേണ്ടി സി.കെ മായിൻ വയനാട്, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, പി.കെ സി റഹൂഫ് പടന്ന, താനിക്കൽ മുഹമ്മദ് മാസ്റ്റർ കൊടുവള്ളി, അബ്ദുസ്സമദ് കൊടിഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിവരുന്നു. ഗൃഹാതുരത്വമുണർത്തുന്ന സംഗമത്തിന്റെ രണ്ടാം ദിവസം വയനാട്ടിലെ വിനോദ സഞ്ചാരത്തിന് നീക്കി വെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : സി കെ മായൻ വയനാട് മൊബൈൽ : 9847913173




