കൂടുതൽ രാജ്യങ്ങളിലേക്ക് വിമാന സർവ്വീസ് നടത്താനൊരുങ്ങി എയർ ബബ്ൾ ചർച്ചകൾക്കൊരുങ്ങി ഇന്ത്യ, റെഗുലർ വിമാന സർവീസ് പുനഃരാരംഭിക്കുന്നത് വൈകിയേക്കും

0
2190

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള റെഗുലർ വിമാന സർവ്വീസ് പുനഃരാരംഭം വൈകുമെന്ന് സൂചന. അന്താരാഷ്ട്ര യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി എയർ ബബ്ൾ കരാറുകൾക്ക് കീഴിൽ ഫ്ലൈറ്റ് സർവ്വീസുകൾ വർദ്ധിപ്പിക്കാനുള്ള ഒരുക്കം ഇന്ത്യ തുടങ്ങിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൂടുതൽ രാജ്യങ്ങളുമായി എയർ ബബ്ൾകരാറിൽ ഏർപ്പെടാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്.

എയർ ബബ്ൾ കരാർ സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായും എയർലൈൻ കമ്പനനികളുമായും ചർച്ചകൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടാൻ സധ്യതയുണ്ടെന്ന് മണി കൺട്രോൾ ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ നിരന്തരമായ ആവശ്യങ്ങളെത്തുടർന്നാണ്‌ കൂടുതൽ രാജ്യങ്ങളുമായി എയർ ബബിൾ കരാറിലേർപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ കൂടുതൽ രാജ്യങ്ങളുമായി ചർച്ച നടത്തുന്നത്.

നിലവിൽ 30 ഓളം രാജ്യങ്ങളുമായി ഇന്ത്യ എയർ ബബ്ൾകരാറിലേർപ്പെട്ടിട്ടുണ്ട്. ഈ മാസം 30 വരേയാണ് നിലവിൽ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.