സഊദിയിൽ ഒരാൾ ഒരു വർഷം പാഴാക്കുന്നത് 184 കിലോ ഭക്ഷണം

0
1788

റിയാദ്: സഊദിയിൽ ഭക്ഷണം പാഴാക്കുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ വീണ്ടും. രാജ്യത്താകമാനം പാഴാക്കുന്ന ഭക്ഷണം 89.3 ശതമാനം ആണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രതിവർഷം ഒരാൾ 184 കിലോഗ്രാം എന്ന തോതിലാണ് രാജ്യത്തെ ഭക്ഷണം പാഴാക്കൽ. പ്രതിവർഷം 40 ബില്യൺ റിയാൽ മൂല്യമുള്ള ഭക്ഷണമാണ് ഇതെന്നും ഫാമിലി അഫേഴ്സ് വെളിപ്പെടുത്തി.

അതേസമയം, ഭക്ഷ്യ ലഭ്യത സൂചികയിൽ പുരോഗതിയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യ ലഭ്യത സൂചിക 79.6 ശതമാനയാണ് രേഖപ്പെടുത്തിയത്. ഫുഡ്‌ അഫോഡബിലിറ്റി സൂചിക 73 ശതമാനവുമായി.

എന്നാൽ, ഭക്ഷ്യനഷ്ടം എന്നത് ഉപഭോക്താവിലേക്ക് എത്തുന്നതിന് മുമ്പ് നഷ്ടപ്പെടുന്ന ഭക്ഷണത്തിന്റെ അളവാണെന്നും ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും ഘട്ടങ്ങൾക്ക് ശേഷം ഉപഭോഗത്തിനായുള്ള ഭക്ഷണത്തിൽ നിന്ന് നഷ്ടപ്പെടുന്നതാണ് ഭക്ഷ്യപാഴാക്കൽ എന്നതുമാണെന്നും ഫാമിലി അഫയേഴ്സ് കൗൺസിൽ പറഞ്ഞു

ആവശ്യാനുസരണം ഭക്ഷണ ഉപഭോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അംഗങ്ങളെ ബോധവൽക്കരിച്ചുകൊണ്ട് ഭക്ഷണം പാഴാക്കുന്ന നിരക്ക് കുറയ്ക്കുന്നതിൽ കുടുംബത്തിന് പ്രധാന പങ്ക് വഹിക്കാനാകുമെന്നും അതിന്റെ പ്രാധാന്യം ഫാമിലി അഫയേഴ്സ് കൗൺസിൽ ഊന്നിപ്പറയുകയും ചെയ്തു.