ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്

0
12

തൃശൂര്‍: തൃശൂര്‍ കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്. ഡിവൈഎസ്‍പി ബൈജു പൗലോസിനും ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഡിവൈഎസ്‍പി ബൈജു പൗലോസ്. ഇന്ന് രാവിലെ 8.30ഓടെ കുട്ടനെല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടുപേരെയും ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈജു പൗലോസിന്‍റെ കയ്യൊടിഞ്ഞു. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.