കൊച്ചി: അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി സിനിമാ താരത്തെ എക്‌സൈസ് പിടികൂടി. ജൂനിയര്‍ ആര്‍ടിസ്റ്റ് അല്‍ക്കു എന്ന് വിളിക്കുന്ന ഷെഫീക്ക് ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 52 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.’
നിരവധി സിനിമകളില്‍ ചെറിയ വേഷം ചെയ്ത ഷെഫീക്ക് മലപ്പുറം തിരൂരങ്ങാടിയാണ് സ്വദേശിയാണ്. മദ്യവില്‍പ്പന നടത്തുന്നതിലൂടെയാണ് ഇയാള്‍ക്ക് അല്‍ക്കൂ എന്ന പേര് ലഭിച്ചത്. എറണാകുളം നഗരത്തിലെ യുവാക്കള്‍, ടാക്സി തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വില്‍പ്പന. സ്വന്തം വാഹനത്തിലായിരുന്നു ആവശ്യക്കാര്‍ക്ക് ഇയാള്‍ മദ്യം എത്തിച്ച് നല്‍കിയിരുന്നത്. ഇയാളില്‍ നിന്ന് പതിനെട്ട് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 58കുപ്പി ബിയറുമാണ് പിടിച്ചത്.





