പെപ്പർ സ്പ്രേ അടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; വിദ്യാർഥികൾ ആശുപത്രിയിൽ

0
16

തിരുവനന്തപുരം: കല്ലിയൂർ പുന്നംമൂട് സ്കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. നാല് പ്ലസ് ടു വിദ്യാർഥികളെയും ഒരു അധ്യാപികയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് പ്രാഥമിക വിവരം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.