ലോകത്തിലെ ആദ്യത്തെ ഫ്ലൈയിംഗ് മ്യൂസിയവുമായി സഊദി അറേബ്യ

0
1731

ആദ്യ സ്കൈ മ്യൂസിയം ഫ്ലൈറ്റ് വ്യാഴാഴ്ച റിയാദിൽ നിന്ന് അൽഉലയിലേക്കുള്ള പറക്കും

റിയാദ്: ലോകത്തിലെ ആദ്യത്തെ ഫ്ലൈയിംഗ് മ്യൂസിയവുമായി സഊദി അറേബ്യ. സഊദി അറേബ്യയിലെ ചരിത്ര നഗരിയായ അൽഉലയും സഊദി എയർലൈൻസും ചേർന്നാണ് പുതിയ വിസ്മയം തീർക്കുന്നത്. റോയൽ കമ്മീഷൻ ഫോർ അൽഉല, സഊദി എയർലൈൻ വ്യാഴാഴ്ച റിയാദിൽ നിന്ന് അൽഉലയിലേക്കുള്ള ‘സ്കൈ മ്യൂസിയം’ ഫ്ലൈറ്റ് ആരംഭിക്കും.

ലോകത്തിലെ ആദ്യത്തെ ഫ്ലൈയിംഗ് മ്യൂസിയമായ ഇത്‌ അൽഉലയുടെ പുരാവസ്തു കേന്ദ്രങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് സഊദി പ്രസ് ഏജൻസി (എസ്‌പി‌എ) അറിയിച്ചു. പുരാവസ്തു ഗവേഷകർ ഖനനത്തിൽ കണ്ടെത്തിയ അൽഉലയുടെ പുരാവസ്തുക്കളുടെ പകർപ്പുകൾ വിമാനത്തിൽ പ്രദർശിപ്പിക്കും.

സഊദി എയർലൈൻ ഡിസ്കവറി ചാനൽ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യും. പുരാവസ്തു ഗവേഷകരുടെ ഒരു അന്താരാഷ്ട്ര സംഘം സഊദി അറേബ്യയിലെ ഒരു കൂട്ടം പുരാതന ശിലാ ഘടനകളെക്കുറിച്ച് പഠനം നടത്തിവരികയാണ്. സ്കൈ മ്യൂസിയം യാത്രയ്ക്കിടെ, അൽഉലയുടെ റോയൽ കമ്മീഷനിലെ ആർക്കിയോളജി ആൻഡ് കൾച്ചറൽ ഹെറിറ്റേജ് റിസർച്ച് ഡയറക്ടർ ഡോക്യുമെന്ററി അവതരിപ്പിക്കുകയും പുരാവസ്തുക്കളെക്കുറിച്ചുള്ള വിവരണം നൽകുകയും മ്യൂസിയത്തിലെ അതിഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യും.

“അറേബ്യൻ പെനിൻസുലയിലെ ഒരു മറഞ്ഞിരിക്കുന്ന രത്നമാണ് അൽ ഉല, ഞങ്ങൾ അതിന്റെ രഹസ്യങ്ങൾ ചെറുതായി അനാവരണം ചെയ്യുന്നത് തുടരുന്നു. സഊദിയുടെ സ്കൈ മ്യൂസിയം ഫ്ലൈറ്റിലെ യാത്രക്കാർക്കായി കൂടുതൽ വിവരങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.