സഊദിയിൽ അടുത്ത വ്യാഴാഴ്ച മഴക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്താൻ രാജാവിന്റെ ആഹ്വാനം

0
896

റിയാദ്: രാജ്യത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും അടുത്ത വ്യാഴാഴ്ച (റബീഉൽ അവ്വൽ 29) മഴക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്താൻ രാജാവിന്റെ ആഹ്വാനം ചെയ്തു. തിങ്കളാഴ്ച, റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നമ്മുടെ പ്രവാചകൻ മുഹമ്മദ് നബിയുടെ സുന്നത്തിനെ പിന്തുടർന്ന് മഴക്കായി പ്രത്യേക മഴ പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്യുന്നതായി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

എല്ലാവരും പശ്ചാത്താപം വർധിപ്പിച്ച് മാനസാന്തരപ്പെട്ട് സർവ്വശക്തനായ ദൈവത്തിലേക്ക് മടങ്ങണം, പാപമോചനം തേടണം, അവന്റെ ദാസന്മാർക്ക് നന്മ ചെയ്യണം, ദാനധർമ്മങ്ങൾ, പ്രാർത്ഥനകൾ, സ്മരണകൾ, തുടങ്ങിയവ വർധിപ്പിക്കണം, ഒരുപക്ഷേ ദൈവം നമ്മെ മോചിപ്പിക്കുകയും നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സുഗമമാക്കുകയും ചെയ്യും. ദൈവദൂതന്റെ സുന്നത്തനുസരിച്ച് പ്രാർത്ഥന നടത്തണം, പ്രസ്‌താവന തുടർന്നു.