സ്വദേശി പൗരൻ മരുഭൂമിയിൽ മരിച്ച നിലയിൽ

0
2387

ദമാം: കിഴക്കൻ പ്രവിശ്യയിലെ അൽ-നാരിയ ഗവർണറേറ്റിന്റെ പ്രാന്തപ്രദേശത്ത് കാണാതായ പൗരനെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായ ആളെ മരുഭൂമിയിൽ തന്റെ കാറിനടുത്ത് മരിച്ച നിലയിലാണ് ദുരിതാശ്വാസ സംഘം കണ്ടെത്തിയത്.

തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട റിലീഫ് സൊസൈറ്റി ഫോർ അവേർനെസ് ആൻഡ് റെസ്ക്യൂ ആണ് കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ നടത്തിയിരുന്നത്. നിലവിൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ സംഘത്തിൽ പ്രവർത്തിക്കുന്നുണ്ട്.