മക്ക ഹറമിൽ റമദാൻ ഒരുക്കങ്ങൾ ആരംഭിച്ചു; ഇഫ്ത്വാർ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു

0
390

മക്ക: ഈ വർഷത്തെ വിശുദ്ധ റമദാനിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിശുദ്ധ ഹറമിൽ ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ വർഷം കൊവിഡ് പശ്ചാത്തലത്തിൽ പൂർണ്ണമായും നിർത്തി വെച്ച നോമ്പ് തുറ സംഗമങ്ങൾക്കുള്ള ഒരുക്കങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പൊതുജനങ്ങളിൽ നിന്ന് അപേക്ഷ സ്വീകരിക്കാനുള്ള നടപടികൾക്ക് തുടക്കമായി.

ലോകത്തെ ഏറ്റവും വലിയ ഇഫ്ത്വാർ സംഗമമാണ് ഇരു ഹറമുകളിലും നടക്കാറുള്ളത്. എന്നാൽ, കഴിഞ്ഞ വർഷം പ്രത്യേക സാഹചര്യത്തിൽ ഇത് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. എന്നാൽ, ഈ വർഷം ഇത് പഴയ രൂപത്തിൽ തന്നെ തുടരാനുള്ള ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. ഇതിനുള്ള പ്രാരംഭ നടപടിയെന്നോണം രജിസ്ട്രേഷൻ ആരംഭിച്ചതായി മക്ക പ്രവിശ്യ വാട്ടർ ആൻഡ് ഇറിഗേഷൻ കമ്മിറ്റി അറിയിച്ചു.

മക്ക ഹറം പള്ളിക്കകത്തും മുറ്റങ്ങളിലും ഇഫ്ത്വാർ വിഭവങ്ങൾ വിതരണം ചെയ്യാൻ ഉന്നത അതോറിറ്റിയുടെ അനുവാദം വേണമെന്നും ഇതിനായി ആഗ്രഹിക്കുന്നവർ പ്രത്യേക വെബ്സൈറ്റിൽ കയറി രജിസ്ട്രേഷൻ നടത്തണമെന്നും കമ്മിറ്റി അറിയിച്ചു. ഉന്നത അതോറിറ്റിയാണ് ലഭ്യമായ എണ്ണവും വിതരണ സംവിധാനവും നിർണ്ണയിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here