Saturday, 14 December - 2024

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ കാസര്‍ഗോഡ് സ്വദേശി നിര്യാതനായി

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മുന്‍ ബഹ്റൈന്‍ പ്രവാസി നിര്യാതനായി. കാസര്‍കോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി സി.എഛ് ഹമീദ് എന്ന ഹമീദ്ച്ച(61) യാണ് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. രണ്ടു മാസം മുന്പ് ബഹ്റൈനില്‍ നിന്നും നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയിരുന്നുവെങ്കിലും യാത്രപുറപ്പെടുന്നതിന്‍റെ തലേദിവസം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇരുപത് ദിവസത്തോളം സല്‍മാനിയ്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്നു.

ഇതിനു ശേഷം കഴിഞ്ഞ മാസം നാട്ടിലെത്തിച്ച് വിദഗ്ദ ചികിത്സ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച കാലത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. മയ്യത്ത് കഴിഞ്ഞ ദിവസം മഹല്ല് ഖബറിസ്ഥാനില്‍ ഖബറടക്കി. ബഹ്റൈനിലെയും നാട്ടിലെയും നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഖബറടക്കചടങ്ങില്‍ പങ്കെടുത്തു. ഭാര്യ- സുഹ് റ, മക്കള്‍- ആയിഷത്ത് അഷിക, ജാസിര്‍, ഹസന്‍, ഹുസൈന്‍.

Most Popular

error: