500 കിലോ ഭാരമുണ്ടായിരുന്ന യുവാവ് ഭാരം കുറച്ച് ഒടുവിൽ സ്വന്തമായി പിച്ച വെച്ചു, സന്തോഷം പങ്ക് വെച്ച് കിങ് സഊദ് സർവ്വകലാശാല അധികൃതർ

0
8147

റിയാദ്: പൊണ്ണത്തടി മൂലം ബുദ്ധിമുട്ടുന്ന മൻസൂർ അൽ ശരാരിയുടെ ആരോഗ്യനില സംബന്ധമായി കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് സഊദി സൊസൈറ്റി ഫോർ ലാപ്രോസ്‌കോപ്പിക് സർജറിയുടെ പ്രസിഡന്റും പൊണ്ണത്തടി ശസ്ത്രക്രിയയിലെ കൺസൾട്ടന്റുമായ ഡോ: അബ്ദുല്ല അൽ ദഹിയാൻ. 6 വർഷത്തെ അമിതവണ്ണത്തിന് ശേഷം യുവാവ് തന്റെ കുടുംബത്തിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണെന്ന് ഡോ. അൽ ദഹിയാൻ പറഞ്ഞു. നാനൂറ് കിലോ തൂക്കമുണ്ടായിരുന്ന യുവാവ് ഇപ്പോൾ 250 കിലോ ആയി കുറഞ്ഞിട്ടുണ്ട്.

അമിതവണ്ണത്താൽ അവശനായ അൽ ശരാരി ആദ്യമായി ആറ് വർഷത്തിന് ശേഷം എഴുന്നേറ്റ് നടക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് അധികൃതർ പുറത്ത് വീട്ടിട്ടുണ്ട്. അമിത തടി കുറക്കുന്നതിന് 3 മാസം മുമ്പ് കിംഗ് സഊദ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സിറ്റിയിൽ ചികിത്സ ആരംഭിച്ചിരുന്നു. ഫിസിക്കൽ തെറാപ്പി, സ്‌പോർട്‌സ്, ഡയറ്റ് എന്നിവ സംയുക്തമായി ക്രമീകരിച്ചായിരുന്നു ചികിത്സ. ഒരു മാസം മുമ്പ് ഗ്യാസ്ട്രിക് സ്ലീവ് ഓപ്പറേഷനും യുവാവിനെ വിധേയനാക്കിയിരുന്നു. 60 ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രയത്‌നത്തിലൂടെയാണ് പൊണ്ണത്തടി കുറക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നത്. ഒരു ഘട്ടത്തിൽ നാല്പതുകാരനായ യുവാവിന്റെ തടി 500 കിലോയിലധികം ആയി ഉയർന്നിരുന്നു.

യൂണിവേഴ്‌സിറ്റി മെഡിക്കൽ സിറ്റിയിൽ നടത്തിയ വിജയകരമായ തൂക്കം കുറക്കാനായുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം മൻസൂർ അൽ-ഷരാരിയുടെ ആരോഗ്യത്തിന് കിംഗ് സൗദ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ: ബദർ അൽ-ഉമർ ഉറപ്പ് നൽകി.

ഇക്കഴിഞ്ഞ ജൂലായിൽ ആണ് ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടിലായ സഊദി യുവാവിനെ വിദഗ്ദ്ധ ചികിത്സക്കായി ഭരണാധികാരികളുടെ പ്രത്യേക നിർദേശപ്രകാരം പ്രത്യേക വിമാനത്തിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. യുവാവിന്റെ ദുരിതവാർത്ത പുറത്ത് വന്നതോടെ അതിവേഗത്തിലുള്ള പ്രത്യേക ചികിത്സക്കായി ബന്ധപ്പെട്ടവർ ഉത്തരവിടുകയായിരുന്നു. ഇതിനായി പ്രത്യേക സ്വകാര്യ വിമാനം അനുവദിക്കുകയും ചെയ്‌തിരുന്നു. അൽഖുറയ്യാത്തിൽ നിന്നാണ് റിയാദിലെ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ആശുപ്രത്രിയിൽ എത്തിച്ചത്.

മൻസൂർ അൽ ശരാരി എഴുന്നേറ്റ് നടക്കുന്ന വീഡിയോ ആശുപത്രി അധികൃതർ പുറത്ത് വിട്ടപ്പോൾ

ഇത്‌ കൂടി വായിക്കുക👇

400 കിലോ ഭാരമുള്ള യുവാവിനെ പ്രത്യേക വിമാനത്തിൽ റിയാദിൽ എത്തിച്ചു, വീഡിയോ