ഡിജിറ്റൽ ഐഡി, ജനന രജിസ്ട്രേഷൻ, ഒരേ മൊബൈൽ നമ്പർ വിവിധ അബ്ഷിർ അകൗണ്ടുകളിൽ, അബ്ഷിർ വഴി വാഹനങ്ങളുടെ വിൽപ്പന, വാങ്ങൽ നടപടികൾ; അബ്‌ഷിർ സർവ്വീസുമായി ബന്ധപ്പെട്ട ഈയാഴ്ചയിലെ പ്രധാന ചോദ്യങ്ങളും മറുപടിയും

0
1947

• അബ്‌ഷിർ പ്ലാറ്റ്‌ഫോമിലൂടെ ദേശീയ ഐഡന്റിറ്റി സാധുത എങ്ങനെയാണ് പരിശോധിക്കുന്നത്?

നിങ്ങളുടെ അബ്‌ഷിർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌ത് പേജിന്റെ അവസാനം നൽകിയ സേവനം തിരഞ്ഞെടുക്കുന്നതിലൂടെയാണ് ഈ സേവനം നടപ്പിലാക്കുന്നത്.

• അബ്‌ഷിർ പ്ലാറ്റ്‌ഫോം വഴിയുള്ള ജനന രജിസ്ട്രേഷൻ സേവനം വിദേശികൾക്ക് ലഭിക്കുമോ?

ഇല്ല. ഈ സേവനം വിദേശികൾക്ക് ലഭിക്കില്ല. ഈ സേവനം സഊദി പൗരന്മാർക്ക് മാത്രമുള്ളതാണ്.

• വിദേശികളുടെയും സ്വദേശികളുടെയും ഔദ്യോഗിക രേഖയായി ഡിജിറ്റൽ ഐഡി പരിഗണിക്കുന്നുണ്ടോ?

അതെ, ഡിജിറ്റൽ ഐഡി വിദേശികളുടെയും സ്വദേശികളുടെയും ഔദ്യോഗിക രേഖയാണ്.

• അബ്‌ഷിർ പ്ലാറ്റ്‌ഫോമിൽ മാതാപിതാക്കളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്ക് അക്കൗണ്ട് തുറക്കാമോ?

ഇല്ല, സാധ്യമല്ല; ഓരോ അക്കൗണ്ടിനും വ്യത്യസ്ത മൊബൈൽ നമ്പർ ആവശ്യമാണ്. വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസത മൊബൈൽ നമ്പർ നിര്ബന്ധമാണ്.

• അബ്‌ഷിർ പ്ലാറ്റ്‌ഫോമിലൂടെ വാഹനങ്ങൾ വിൽക്കുന്നതിനുള്ള നിബന്ധനകൾ എന്തൊക്കെയാണ്?

© വിൽപ്പനക്കാരനും വാങ്ങുന്നയാൾക്കും അബ്‌ഷിർ പ്ലാറ്റ്‌ഫോമിൽ അകൗണ്ട് ഉണ്ടായിരിക്കണം

©ഡ്രൈവിംഗ് ലൈസൻസ്, ടെക്നിക്കൽ ഇൻസ്പെക്ഷൻ

©ഇൻഷുറൻസ് പോളിസി എന്നിവ സാധുതയുള്ളതായിരിക്കണം

©150 റിയാൽ സർക്കാർ ഫീസ് അടയ്ക്കണം

©വാങ്ങുന്നയാൾക്കോ വാഹനത്തിനോ എതിരെ നിയമ ലംഘനങ്ങൾ ഉണ്ടാകരുത്

© വാഹനം നല്ല നിലയിലായിരിക്കണം

© പിടിച്ചെടുത്തതോ നഷ്ടപ്പെട്ടതോ, അന്വേഷണത്തിൽ ഉൾപ്പെട്ടതോ, കസ്റ്റഡിയിൽ എടുത്തതോ ചെയ്തത് ആകരുത്.

സ്വകാര്യ കാറുകൾ, സ്വകാര്യ ഗതാഗത വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവ പൗരന്മാർക്ക് മാത്രമായും സ്വകാര്യ കാറുകളും മോട്ടോർ സൈക്കിളുകളും താമസക്കാർക്കായും വിൽക്കാൻ സാധിക്കും.