• അബ്ഷിർ പ്ലാറ്റ്‌ഫോമിലൂടെ ദേശീയ ഐഡന്റിറ്റി സാധുത എങ്ങനെയാണ് പരിശോധിക്കുന്നത്?
നിങ്ങളുടെ അബ്‌ഷിർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌ത് പേജിന്റെ അവസാനം നൽകിയ സേവനം തിരഞ്ഞെടുക്കുന്നതിലൂടെയാണ് ഈ സേവനം നടപ്പിലാക്കുന്നത്.
• അബ്‌ഷിർ പ്ലാറ്റ്‌ഫോം വഴിയുള്ള ജനന രജിസ്ട്രേഷൻ സേവനം വിദേശികൾക്ക് ലഭിക്കുമോ?
ഇല്ല. ഈ സേവനം വിദേശികൾക്ക് ലഭിക്കില്ല. ഈ സേവനം സഊദി പൗരന്മാർക്ക് മാത്രമുള്ളതാണ്.
• വിദേശികളുടെയും സ്വദേശികളുടെയും ഔദ്യോഗിക രേഖയായി ഡിജിറ്റൽ ഐഡി പരിഗണിക്കുന്നുണ്ടോ?
അതെ, ഡിജിറ്റൽ ഐഡി വിദേശികളുടെയും സ്വദേശികളുടെയും ഔദ്യോഗിക രേഖയാണ്.
• അബ്‌ഷിർ പ്ലാറ്റ്‌ഫോമിൽ മാതാപിതാക്കളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്ക് അക്കൗണ്ട് തുറക്കാമോ?
ഇല്ല, സാധ്യമല്ല; ഓരോ അക്കൗണ്ടിനും വ്യത്യസ്ത മൊബൈൽ നമ്പർ ആവശ്യമാണ്. വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസത മൊബൈൽ നമ്പർ നിര്ബന്ധമാണ്.
• അബ്‌ഷിർ പ്ലാറ്റ്‌ഫോമിലൂടെ വാഹനങ്ങൾ വിൽക്കുന്നതിനുള്ള നിബന്ധനകൾ എന്തൊക്കെയാണ്?
© വിൽപ്പനക്കാരനും വാങ്ങുന്നയാൾക്കും അബ്‌ഷിർ പ്ലാറ്റ്‌ഫോമിൽ അകൗണ്ട് ഉണ്ടായിരിക്കണം
©ഡ്രൈവിംഗ് ലൈസൻസ്, ടെക്നിക്കൽ ഇൻസ്പെക്ഷൻ
©ഇൻഷുറൻസ് പോളിസി എന്നിവ സാധുതയുള്ളതായിരിക്കണം
©150 റിയാൽ സർക്കാർ ഫീസ് അടയ്ക്കണം
©വാങ്ങുന്നയാൾക്കോ വാഹനത്തിനോ എതിരെ നിയമ ലംഘനങ്ങൾ ഉണ്ടാകരുത്
© വാഹനം നല്ല നിലയിലായിരിക്കണം
© പിടിച്ചെടുത്തതോ നഷ്ടപ്പെട്ടതോ, അന്വേഷണത്തിൽ ഉൾപ്പെട്ടതോ, കസ്റ്റഡിയിൽ എടുത്തതോ ചെയ്തത് ആകരുത്.
സ്വകാര്യ കാറുകൾ, സ്വകാര്യ ഗതാഗത വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവ പൗരന്മാർക്ക് മാത്രമായും സ്വകാര്യ കാറുകളും മോട്ടോർ സൈക്കിളുകളും താമസക്കാർക്കായും വിൽക്കാൻ സാധിക്കും.





