ഒടിപി കാലഘട്ടം അവസാനിക്കുന്നു; പാസ്കി വരുന്നു

0
21

ദുബായ്: യുഎഇ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച നിർദ്ദേശപ്രകാരം 2026 മാർച്ചോടെ ഒടിപിയും എസ്‌എംഎസും അവസാനിക്കും. ബാങ്കിംഗ് സുരക്ഷയിൽ പതിറ്റാണ്ടുകളായുള്ള രീതികളോട് വിടപറഞ്ഞ് ബാങ്കിം​ഗ് മേഖല പുതിയ തലത്തിലേക്ക് കടക്കുന്ന വലിയൊരു മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. പാസ്‌കിയും ബയോമെട്രിക് ഓതന്റിക്കേഷനും ചേർന്നുള്ള സംവിധാനങ്ങളാണ് ഇനി ബാങ്കിംഗ് സുരക്ഷയുടെ അടിസ്ഥാനം.

വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം ക്രിപ്റ്റോഗ്രാഫിക് കീകളിൽ അധിഷ്ഠിതമായ പാസ്‌കി സംവിധാനം ഉപഭോക്താവിന് വേഗത്തിലും സുരക്ഷിതത്വവുമായ ഇടപാടുകൾ ഉറപ്പാക്കുന്നു. ചെലവു കുറയ്ക്കുക, തട്ടിപ്പ് തടയുക, ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുക എന്നീ പ്രത്യേകതകളാണ് ഇതുവഴി ലക്ഷ്യമിടുന്നത്. യുഎഇ ഡിജിറ്റൽ ബാങ്കിംഗ് സുരക്ഷ, ആഗോള തലത്തിൽ മുൻനിരയിലെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.