റിയാദ്: എ ടി എം മെഷീൻ തകർത്ത് പണം കവരാൻ ശ്രമിച്ച ഇന്ത്യക്കാരനെ സഊദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. 50 വയസ്സിനു മുകളിൽ പ്രായമുള്ളയാളാണെന്ന് പ്രതിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആയുധം ഉപയോഗിച്ച് എ ടി എം മെഷീൻ തകർത്ത് നോട്ടുകൾ കൈക്കലാക്കാനായിരുന്നു പ്രതിയുടെ ശ്രമം. പ്രതിക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറസ്റ്റിലായ ഇന്ത്യക്കാരന്റെയും ഇയാള്‍ തകര്‍ത്ത എ.ടി.എമ്മിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.




