ഹറം പള്ളിയിൽ സാമൂഹിക അകലം പാലിക്കാനുള്ള സ്റ്റിക്കറുകൾ നീക്കി, മുഴുവൻ ശേഷിയിലും തീർത്ഥാടകരെ അനുവദിക്കും, ഈ നിബന്ധനകൾ പാലിക്കണം

0
4273

മക്ക: നാളെ മുതൽ ഹറം പള്ളിയിൽ മുഴുവൻ ശേഷിയും തീർത്ഥാടകരെ അനുവദിക്കുന്നതിന്റെ ഭാഗമായി ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മക്കയിലെ മസ്ജിദുൽ ഹറാം മദീനയിലെ പ്രവാചകന്റെ പള്ളിയുടെയും ജനറൽ പ്രസിഡൻസി വിശുദ്ധ പള്ളിയിലെ പല സ്ഥലങ്ങളിലെയും നേരത്തെ നിസ്കാരത്തിനു സാമൂഹിക അകലം പാലിക്കാൻ അടയാളപ്പെടുത്തി ഒട്ടിച്ചിരുന്ന സ്റ്റിക്കറുകൾ നീക്കം ചെയ്തു.

കൊറോണക്കെതിരെയുള്ള മുൻകരുതൽ നടപടികൾ ലഘൂകരിക്കാനും ഹറം പള്ളിയിൽ മുഴുവൻ ശേഷിയും ഉപയോഗിക്കാൻ അനുവദിക്കാനും തീരുമാനിച്ചത് നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് പോസ്റ്ററുകൾ നീക്കം ചെയ്തത്. സാമൂഹിക അകലം ഒഴിവാക്കുമെങ്കിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് നിർബന്ധമുണ്ട്. നാളെ മുതൽ, പ്രാർത്ഥനയിൽ 2.5 ദശലക്ഷത്തിലധികം ആരാധകർ എത്തുന്ന ഹറം പള്ളിയുടെ മുഴുവൻ ശേഷിയും പ്രവർത്തനക്ഷമമാകും എന്നത് ശ്രദ്ധേയമാണ്.

മദീനയിലും പള്ളിയുടെ മുഴുവൻ ശേഷിയിലും വിശ്വാസികളെ അനുവദിക്കും. എങ്കിലും ഉംറ, റൗദ സന്ദർശനം, റൗദ പ്രാർത്ഥന എന്നിവക്ക് ഇഅതമർന/ തവക്കൽന ആപ്പുകളിലൂടെ അപ്പോയിന്റ്റ്മെന്റ് എടുക്കണം.

ഞായറാഴ്ച (17-ഒക്ടോബർ) മുതൽ അടച്ചിട്ട സ്ഥലങ്ങളിൽ ഒഴികെ മാസ്ക് നിർബന്ധമില്ലെന്ന് സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം സാമൂഹിക അകലം പാലിക്കാനുള്ള നടപടികൾ ഒഴിവാക്കാനും തീരുമാനമുണ്ട്.

വീഡിയോ കാണാം 👇