പാലക്കാട് സ്വദേശി റിയാദിൽ അന്തരിച്ചു

0
258

റിയാദ്: പാലക്കാട് ചെറുപ്പളശ്ശേരി നെല്ലായ സ്വദേശി ഇബ്രാഹിം (55) റിയാദിൽ മരണപ്പെട്ടു.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റെഡ്ക്രസന്റ് ആംബുലൻസ്മായി ബന്ധപ്പെടുകയും സുമൈഷി ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണപ്പെടുകയുമായിരുന്നു.

പിതാവ് പരേതനായ അബു.
മാതാവ് നബീസ. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത് എന്നിവരുടെ നേദൃത്വത്തിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു