“കേരളത്തിലെ സമകാലിക രാഷ്ട്രീയവും സർക്കാരിന്റെ നിലപാടുകളും” കെഎംസിസി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

0
161

ജുബൈൽ: “കേരളത്തിലെ സമകാലിക രാഷ്ട്രീയവും സർക്കാരിന്റെ നിലപാടുകളും” എന്ന വിഷയത്തിൽ കെഎംസിസി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. ജുബൈൽ സിറ്റി ഏരിയ പ്രസിഡണ്ട് സൈദലവി പരപ്പനങ്ങാടിയുടെ അധ്യക്ഷതയിൽ സഊദി നാഷണൽ കമ്മിറ്റി അംഗം ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. ജുബൈൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷിബു കവലയിൽ, സെൻട്രൽ കമ്മിറ്റി ജോയിൻ സെക്രട്ടറി റാഫി കൂട്ടായി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് അമീറലി കൊയിലാണ്ടി, ജുബൈൽ RC ഏരിയ പ്രസിഡന്റ് അർഷദ് ബിൻ ഹംസയും വിഷയങ്ങൾ അവതരിപ്പിച്ച് മുഖ്യപ്രഭാഷണങ്ങൾ നിർവ്വഹിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സിപിഎം നേതൃത്വത്തിലുള്ള സർക്കാരിന്റെ ലിബറൽ കപടത്വവും അമീറലി കൊയിലാണ്ടിയും സമകാലിക സാഹചര്യങ്ങളിൽ ലീഗിന്റെ നിലപാടുകളുടെ പ്രസക്തിയെക്കുറിച്ചും അർഷദ് ബിൻ ഹംസയും വിശദീകരിച്ചു. പ്രഭാഷകർക്ക് സിറ്റി കമ്മിറ്റി ചെയർമാൻ ഡോ. ഫവാസ്, സീനിയർ വൈസ് പ്രസിഡണ്ട് HMT അബു എന്നിവർ സ്നേഹോപഹാരങ്ങൾ നൽകി.

ചടങ്ങിൽ പരിപാടിയിൽ ജുബൈലിലെ മത – സാംസ്കാരിക പ്രമുഖരായ സൈഫുദ്ദീൻ, അഷ്റഫ് മുവാറ്റുപുഴ, നജീബ് നസീർ, ഡോ. ജൗഷീദ്, കബീർ സലഫി പറളി, കരീം കാസിമി, റഷീദ് കൈപാക്കിൽ, നസറുദ്ദീൻ പുനലൂർ, റിയാസ് എൻ പി, ശിഹാബ് മങ്ങാടൻ, അബ്ദുൽ റഊഫ്, റഊഫ് മേലേത്ത് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. പരിപാടിക്ക് ഹബീബ് റഹ്മാൻ, സിറാജ് ചെമ്മാട്, ഇല്യാസ്, അബ്ദുൽ സമദ്, അൻവർ സാദത്ത്, ഫിബിൻ പന്തപ്പാടൻ, ജാഫർ താനൂർ, നൗഫൽ കുരിക്കൾ എന്നിവർ നേതൃത്വം നൽകി.

മിർസബ് റിയാസിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ, ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക