ജൂലായ് 16 മുതൽ പ്രവാസികളും താമസക്കാരും സൂക്ഷിക്കണം; സുരക്ഷാ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം

0
269

ജൂലായ് 16ന് ആരംഭിക്കുന്ന ഉഷ്‌ണ തരംഗ സീസണോടനുബന്ധിച്ച് കുവൈറ്റിൽ താമസിക്കുന്നവർ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയൻസ് അംഗം ബാദർ അൽ ഒമറ മുന്നറിയിപ്പ് നൽകി. ജെമിനി നക്ഷത്രത്തിന്റെ ഉദയത്തോടെയാണ് ഈ ഉഷ്‌ണതരംഗം ആരംഭിക്കുന്നത്. ഈ ചൂടുകാലത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഓഗസ്റ്റ് 11ന് അൽ കുലൈബിൻ നക്ഷത്രം ഉദിക്കുന്നത് വരെ 26 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ ഉഷ്‌ണതരംഗം. അതിനുശേഷം താപനില ക്രമേണ കുറഞ്ഞുതുടങ്ങുമെന്നും വേനൽക്കാലം അവസാനിക്കുന്നത് വരെ ഇത് തുടരുമെന്നും അൽ ഒമറ പറഞ്ഞു. ഓഗസ്റ്റ് പകുതിയോടെ ഉഷ്‌ണതരംഗം കുറയുകയും ഉയർന്ന താപനില ക്രമേണ താഴുകയും ചെയ്യും.

ഓഗസ്റ്റ് 24ന് വേനൽക്കാലത്തെ അവസാന നക്ഷത്രമായ സുഹൈലിൽ എത്തും. സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ താപനില കുറയുകയും രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടാനും ആരംഭിക്കും.