റിയാദ്: മലയാളി പ്ലസ് ടു വിദ്യാർത്ഥിനി സഊദി ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കി. സഊദിയിലെ അൽ ഖസീം പ്രവശ്യയിലെ ബുറൈദയിൽ താമസിക്കുന്ന കാസർകോട് മേൽപറമ്പ് ഇകരിമത് കീഴൂറിൻ്റെ മകൾ നിഹാ നസ്മത്തിന് (18) ആണ് സഊദി ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്. ആദ്യ ശ്രമത്തിൽ തന്നെ ടെസ്റ്റുകൾ വിജയിച്ച നിഹാ നസ്മത്തിന് ബുറൈദ ഖുബൈബ് ട്രാഫിക്ക് വനിത വിഭാഗം സൂപ്പർ വൈസർ ബഷാഹിറ ലൈസൻസ് കൈമാറി.
ഈ വർഷം ബുറൈദ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയായതാണ് നിഹാ നസ്മത്. പതിനേഴ് വർഷമായി കുടുംബസമേതം ബുറൈദയിലുള്ള ഇക്രിമത്ത് കെസ് വ ബുറൈദ കമ്മറ്റി എക്സിക്യുട്ടീവ് മെമ്പറും ഖസീമിൽ അറിയപ്പെട്ട അൽ താജൻ ഫ്രൈഡ് ചിക്കൻ ഗ്രൂപ്പ് സൂപ്പർവൈസറുമാണ്. മാതാവ്: നുസൈബ, നുസ നിഹ്മത്ത്, മുഹമ്മദ് നിസാൻ എന്നിവരാണ് നിഹാ നസ്മത്തിന്റെ സഹോദരങ്ങൾ.




