80 ശതമാനം ട്രാഫിക് അപകടങ്ങളും മൊബൈൽ ഫോണുകൾ മൂലം, ഡ്രൈവിംഗിനിടെ ഒരു സന്ദേശം നോക്കുമ്പോൾ ഡ്രൈവർ അറിയാതെ സംഭവിക്കുന്നത് ഇക്കാര്യങ്ങളെന്ന്!

0
2050

റിയാദ്: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഇത് മാരകമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും മുന്നറിയിപ്പ് നൽകി എമർജൻസി മെഡിസിൻ കൺസൾട്ടന്റ് ഡോ: അബ്ദുസ്സലാം അൽ ശഹരി.

ഹിജ്റ 1439-ൽ രാജ്യം സാക്ഷ്യം വഹിച്ചത് 162000 ട്രാഫിക് അപകടങ്ങൾക്കാനെന്നും , അതിൽ 78 ശതമാനവും മൊബൈൽ ഫോണുകളുടെ ഉപയോഗം മൂലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗ് സമയത്ത് മൊബൈലിൽ നിന്ന് ഒരു സന്ദേശം അയയ്ക്കുമ്പോൾ തലച്ചോറിന്റെ ശ്രദ്ധ 37 ശതമാനം കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് 4 മടങ്ങ് അപകട സാധ്യതയുണ്ടാക്കുമെന്നും വാഹനമോടിക്കുമ്പോൾ ഒരു മൊബൈൽ ഫോണിൽ നിന്ന് സന്ദേശം വായിക്കുമ്പോൾ അപകടനിരക്ക് സാധാരണ നിരക്കിന്റെ 23 മടങ്ങ് വരെ ഉയരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൊബൈൽ ഫോണുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന ട്രാഫിക് അപകടങ്ങൾ മൂലം വർഷം തോറും രാജ്യത്തിലെ വൈകല്യം 8 ശതമാനമാണ് വർദ്ധിക്കുന്നത്. നിലവിലെ ട്രാഫിക് അപകടങ്ങളുടെ നിരക്ക് 68 ശതമാനം ആണ്.