ഇൻഷുറൻസ് കാർഡ് മറ്റൊരാൾ ഉപയോഗിക്കുന്നത് വഞ്ചന ക്രിമിനൽ കുറ്റമാണെന്ന് മുന്നറിയിപ്പ് നൽകി ഇൻഷുറൻസ് കൗൺസിൽ

0
1777

റിയാദ്: ഇൻഷുറൻസ് കാർഡ് മറ്റൊരാൾ ഉപയോഗിക്കുന്നത് വഞ്ചന ക്രിമിനൽ കുറ്റമാണെന്ന് മുന്നറിയിപ്പ് നൽകി ഇൻഷുറൻസ് കൗൺസിൽ. ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ ഔദ്യോഗിക വക്താവ് അഹമ്മദ് അബു ഉമാറയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇൻഷുറൻസ് പ്രമാണങ്ങൾ മറ്റുള്ളവർ ഉപയോഗിക്കുന്നതിലെ വഞ്ചനയ്‌ക്കെതിരെ ബോധവൽക്കരണ കാംപയിൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ഇൻഷുറൻസ് രേഖകളുടെ ദുരുപയോഗം സംബന്ധിച്ച കാര്യങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള നിരവധി ലംഘനങ്ങളും ഇൻഷുറൻസ് പോളിസികൾ ഉപയോഗിക്കുന്നതിനുള്ള അവഗണനകളും കണ്ടെത്തിയിട്ടുണ്ട്. ഈ ലംഘനങ്ങൾ നേരിടാനും അവയുടെ വ്യാപനം പരിമിതപ്പെടുത്താനും ഇൻഷുറൻസ് കൗൺസിലും പബ്ലിക് പ്രോസിക്യൂഷനും തമ്മിൽ ഒരു കരാർ ഒപ്പിട്ടിട്ടുണ്ട്.

ഗുണഭോക്താവ് മനഃപൂർവ്വമായ വഞ്ചനയാണ് നടത്തുന്നതെന്നതിനാൽ ക്രിമിനൽ നടപടികൾ അവനു ബാധകമാണ്. ഇൻഷുറൻസ് വഞ്ചന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ ക്രിമിനൽ കുറ്റമായി പബ്ലിക് പ്രോസിക്യൂഷൻ പരാമർശിക്കുന്നുണ്ട്. അതേസമയം ഈ മേഖലയുമായി ബന്ധപ്പെട്ട സാധാരണ നിയമലംഘനങ്ങൾക്കുള്ള ശിക്ഷ ആരോഗ്യ പരിരക്ഷാ ദാതാക്കളുടെ അക്രഡിറ്റേഷൻ റദ്ദാക്കുകയോ ഇൻഷുറൻസ് കമ്പനിയുടെ അയോഗ്യതയോ ഏർപ്പെടുത്തിയേക്കാമെന്നതാണ്.