റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ പൊതുസ്ഥലത്ത് സ്ത്രീകളെ ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളെ ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട ഏഴു പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടികൂടി അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു, അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.





