ജിദ്ദ: സാമൂഹിക പരിപാടിക്കിടെ തോക്കുകള്‍ കൈയിലേന്തി നടന്ന രണ്ടു യുവാക്കളെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തോക്കുകള്‍ കൈയിലേന്തി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ജിദ്ദയിലെ സുരക്ഷാ പട്രോളിംഗ് സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്യ്തത്. രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി പോലീസ് അറിയിച്ചു.





