റിയാദ്: മലപ്പുറം എടപ്പാൾ സ്വദേശി താഴത്തേൽ അബ്ദുൽ ഗഫൂർ (58) റിയാദിൽ ഒലയ ഹമ്മദി ഹോസ്പിറ്റലിൽ മരണപ്പെട്ടു. ഹമ്മാദി ഹോസ്പിറ്റലിന് സമീപമാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഇക്ബാൽ തിരൂർ, ഹാഷിം കോട്ടക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നടപടികൾ പുരോഗമിക്കുന്നത്.





