റിയാദ്: അഴിമതിയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സഊദിയിൽ വിദേശികൾ ഉൾപ്പെടെ 271 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) അറിയിച്ചു. വിവിധ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഒമ്പത് മന്ത്രാലയങ്ങളുടെ കീഴിലെ 271 പേരയാണ് അറസ്റ്റ് ചെയ്തത്. പ്രതിരോധ, ആഭ്യന്തര, ദേശീയ ഗാർഡ്, ആരോഗ്യം, നീതി, ധനകാര്യം, മുനിസിപ്പൽ, ഗ്രാമീണ കാര്യങ്ങൾ, പാർപ്പിടം, പരിസ്ഥിതി, ജലം, വിദ്യാഭ്യാസം, മാനവ വിഭവശേഷി സാമൂഹിക വികസനം മന്ത്രാകയങ്ങളിലെയും, അഴിമതി വിരുദ്ധ അതോറിറ്റി, സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റികളിലെയും ജീവനക്കാരും പ്രതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) പ്രസ്താവനയിൽ പറഞ്ഞു.
കൈക്കൂലി, അധികാര ദുർവിനിയോഗം, ഓഫീസ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 10329 പരിശോധന റെയ്ഡുകളിൽ അവർ അറസ്റ്റിലായ 639 പേർക്കെതിരെ നടത്തിയ അന്വേഷണതിനോടുവിലാണ് നടത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതികളിലേക്ക് റഫർ ചെയ്യുന്നതിന് മുമ്പ് നിയമനടപടികൾ പൂർത്തിയാക്കുകയാണെന്ന് നസാഹ പറഞ്ഞു.
സാമ്പത്തികമോ ഭരണപരമോ ആയ അഴിമതികളുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ടോൾ ഫ്രീ നമ്പറായ 980 അല്ലെങ്കിൽ www.nazaha.gov.sa വെബ്സൈറ്റ് വഴിയോ 980@nazaha.gov.sa ഇമെയിൽ റിപ്പോർട്ട് ചെയ്യാൻ കമ്മീഷൻ എല്ലാവരോടും ആവശ്യപ്പെട്ടു.




