കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ് റദ്ദാക്കി, അറിയിപ്പ്

0
313

മനാമ: ഇന്നത്തെ ബഹ്റൈന്‍-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്ന് ഇന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX-474 വിമാനവും റദ്ദാക്കിയിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഓപ്പറേഷനല്‍ റീസൺ എന്നാണ് സര്‍വീസ് റദ്ദാക്കിയതിന് കാരണമായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലെ മാനേജ് ഓപ്ഷന്‍ ഉപയോഗിച്ച് ഏഴ് ദിവസം വരെ യാത്രക്കാര്‍ക്ക് ഇതേ റൂട്ടില്‍ മറ്റൊരു ദിവസം യാത്ര സൗജന്യമായി തെരഞ്ഞെടുക്കാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

അല്ലെങ്കില്‍ ടിക്കറ്റിന്‍റെ തുക പൂര്‍ണമായും തിരികെ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സര്‍വീസ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു.

അതിനിടെ, ശനിയാഴ്ച ദുബൈയില്‍ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകള്‍ വൈകിയതും വിമാനത്തില്‍ എയര്‍ കണ്ടീഷനിങ് ഇല്ലായിരുന്നെന്ന യാത്രക്കാരുടെ പരാതിയിലും പ്രതികരണവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ദുബൈയില്‍ നിന്ന് ജയ്പൂരിലേക്കുള്ള ഐഎക്സ്196 വിമാനമാണ് വൈകിയത്. എന്നാല്‍ സാങ്കേതിക തടസ്സം ഉണ്ടായില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ പ്രതികരിച്ചു.

സാങ്കേതിക പ്രശ്നം മൂലമല്ല വിമാനം വൈകിയതെന്നാണ് എയര്‍ലൈന്‍ വിശദമാക്കുന്നത്. ചില രാജ്യങ്ങളിലെ വ്യോമപാതകള്‍ അടച്ചതിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കൺട്രോളിലുണ്ടായ തിരക്ക് മൂലമാണ് വിമാനം വൈകിയതെന്ന് എയര്‍ലൈന്‍ അധികൃതരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അഞ്ച് മണിക്കൂറോളം യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ട് സത്യമല്ലെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു.

വിമാനത്തിനുള്ളില്‍ അസഹനീയമായ ചൂടാണെന്നും വിമാനത്തിലെ കോള്‍ ബെല്‍ അമര്‍ത്തിയിട്ടും സഹായത്തിനായി ജീവനക്കാര്‍ എത്തിയില്ലെന്നും പറയുന്ന വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിമാനത്തിലെ ശീതികരണ സംവിധാനം സാധാരണ നിലയിലാണ് പ്രവര്‍ത്തിച്ചതെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. വിമാനം ഗ്രൗണ്ടില്‍ നിര്‍ത്തിയിടുന്ന സമയം വിമാനത്തിന്‍റെ വാതിലുകള്‍ ദീര്‍ഘനേരത്തേക്ക് തുറന്നു കിടന്നാല്‍, പ്രത്യേകിച്ച് ദുബൈ പോലെ ചൂടേറിയ കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ ടേക്ക് ഓഫിന് ശേഷം മാത്രമേ ക്യാബിനുള്ളില്‍ തണുപ്പ് അനുഭവപ്പെടുകയുള്ളൂ എന്ന് എയര്‍ലൈന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക