സിനിമാ സ്റ്റൈലിൽ കെഎസ്ആർടിസിയുടെ ചില്ല് തല കൊണ്ട് ഇടിച്ചു തകർത്ത് പുറത്തേക്ക് ചാടി യുവാവ്; സംഭവം മാനന്തവാടി ദ്വാരകയിൽ

0
209

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്റെ മുൻവശത്തെ ചില്ല് തകർത്ത് യുവാവ് പുറത്തേക്ക് ചാടി ഝാർഖണ്ഡ് സ്വദേശിയായ യുവാവ്. മാനന്തവാടി ദ്വാരകയിൽ വച്ചായിരുന്നു സംഭവം. മനോജ് കിഷൻ എന്നയാളാണ് ചാടിയത് കെഎസ്ആർടിസിയുടെ ചില്ല് തകർത്ത് പുറത്തേക്ക് ചാടിയത്. തല കൊണ്ട് ചില്ല് ഇടിച്ച് തകർത്താണ് മനോജ് പുറത്തേക്ക് ചാടിയത്.

തലക്ക് ഗുരുതര പരുക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നിന്ന് ബസിൽ കയറിയ യുവാവ് ചുണ്ടേൽ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി എന്ന് ബസ് ജീവനക്കാർ വ്യക്തമാക്കുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക