സാമ്പത്തിക തട്ടിപ്പിൽ മലയാളി യുവതിക്ക്​ അരക്കോടിയിലേറെ രൂപ പിഴ

0
2675

ദുബായ്: സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി യുവതിക്ക്​ പിഴശിക്ഷ. ദുബൈയിലെ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന തൃശൂർ ചാലക്കുടി സ്വദേശിനിക്കെതിരെയാണ്​ നടപടി. . അരക്കോടിയിലേറെ രൂപയാണ്​ ഇവർക്ക്​ പിഴ വിധിച്ചത്​. കഴിഞ്ഞ വർഷമാണ്​ കേസിനാസ്പദമായ സംഭവം. പ്രമുഖ ട്രാവൽസ്​ സ്ഥാപനത്തിറെ സെയിൽസ് വിഭാഗത്തിൽ ജോലിയിലായിരുന്ന യുവതി രേഖകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിലേയ്ക്ക് വന്ന പണം തിരിമറി നടത്തിയെന്നാണ്​ പരാതി.

ടിക്കറ്റ് ബുക്കിങ് , വിസ സേവനങ്ങൾ എന്നിവയുടെ പേരിൽ ഒട്ടേറെ ആളുകളെ ഇവർ വഞ്ചിച്ചതായും പരാതിയിലുണ്ട്​. അന്വേഷണത്തിൽ യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തുകയായിരുന്നു. കീഴ്​കോടതി വിധിക്കെതിരെ യുവതി അപ്പീൽ കോടതിയെ സമീപിച്ചതിനാൽ തടവും നാടുകടത്തലും റദ്ദാക്കുകയായിരുന്നു.