ദുബായ്: സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി യുവതിക്ക് പിഴശിക്ഷ. ദുബൈയിലെ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന തൃശൂർ ചാലക്കുടി സ്വദേശിനിക്കെതിരെയാണ് നടപടി. . അരക്കോടിയിലേറെ രൂപയാണ് ഇവർക്ക് പിഴ വിധിച്ചത്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. പ്രമുഖ ട്രാവൽസ് സ്ഥാപനത്തിറെ സെയിൽസ് വിഭാഗത്തിൽ ജോലിയിലായിരുന്ന യുവതി രേഖകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിലേയ്ക്ക് വന്ന പണം തിരിമറി നടത്തിയെന്നാണ് പരാതി.
ടിക്കറ്റ് ബുക്കിങ് , വിസ സേവനങ്ങൾ എന്നിവയുടെ പേരിൽ ഒട്ടേറെ ആളുകളെ ഇവർ വഞ്ചിച്ചതായും പരാതിയിലുണ്ട്. അന്വേഷണത്തിൽ യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തുകയായിരുന്നു. കീഴ്കോടതി വിധിക്കെതിരെ യുവതി അപ്പീൽ കോടതിയെ സമീപിച്ചതിനാൽ തടവും നാടുകടത്തലും റദ്ദാക്കുകയായിരുന്നു.




