ജിദ്ദയിൽ റെസ്റ്റോറന്റിലേക്ക് കാർ പാഞ്ഞു കയറി, വീഡിയോ

0
3583

ജിദ്ദ: ജിദ്ദയിൽ ഒരു റെസ്റ്റോറന്റിലേക്ക് പാഞ്ഞു കയറിയ കാർ നാഷനഷ്ടം വരുത്തി. റെസ്റ്റോറന്റ് മുൻ ഡോറുകൾ തകർത്ത കാർ ഉള്ളിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇതേ തുടർന്ന് റെസ്റ്റോറന്റിലെ കസേരകൾ, മേശകൾ മുതലായവയ്ക്ക് കേടുപാടുകൾ സംഭവിച്ചു.

അപകടസ്ഥലത്ത് തൊഴിലാളികൾ പരിശോധിക്കുന്നതും അതുണ്ടാക്കിയ നാശനഷ്ടങ്ങളും വീഡിയോ ക്ലിപ്പിൽ വ്യക്തമാകുന്നുണ്ട്. അതേസമയം കാർ എങ്ങനെയാണ് റെസ്റ്റോറന്റിൽ കയറിയതെന്ന് ആശ്ചര്യത്തിലാണ് ചിലർ.

ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് വ്യക്തമാകുന്നത്. ഇതേ തുടർന്നാണ് റെസ്റ്റോറന്റിൽ ഇടിച്ചു കയറാൻ കാരണമെന്ന് കരുതുന്നു. അതേസമയം, സംഭവത്തിൽ ആളപായമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വീഡിയോ കാണാം