യുവതിയുടെ അസ്ഥികൂടത്തിനൊപ്പം സെൽഫി; മർദനമേറ്റ യുവാവ് ആശുപത്രിയിൽ

0
1584

യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ച പോലീസിനുനേരേ കല്ലേറും ആക്രമണവുമുണ്ടായി

കൊൽക്കത്ത: ഏഴുവർഷംമുൻപ്‌ മരിച്ച സ്ത്രീയുടെ അസ്ഥികൂടം പുറത്തെടുത്ത് അതിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ കൈകാര്യംചെയ്തു. നാട്ടുകാരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മോചിപ്പിക്കാൻ ശ്രമിച്ച പോലീസിനുനേരെയും ആക്രമണമുണ്ടായി. മൂന്ന്‌ പോലീസുകാർക്ക് പരിക്കേറ്റു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പശ്ചിമബംഗാളിലെ ഈസ്റ്റ് മേദിനിപ്പുരിൽ കോണ്ടൈ ഗ്രാമത്തിലാണ് സംഭവം. പ്രഭാകർ സിദ് എന്ന യുവാവ് മദ്യലഹരിയിലാണ് ഇങ്ങനെ പെരുമാറിയതെന്ന് പോലീസ് പറഞ്ഞു.

യുവതിയെ അടക്കംചെയ്ത സ്ഥലത്തെ കുഴിമാന്തി അസ്ഥികൂടം പുറത്തെടുത്ത് അതിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കൂട്ടംചേർന്ന് പ്രഭാകറിനെ മർദിച്ചു. സംഭവമറിഞ്ഞ് പോലീസ് എത്തുമ്പോൾ പ്രഭാകർ അവശനിലയിലായിരുന്നു. യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ച പോലീസിനുനേരേ കല്ലേറും ആക്രമണവുമുണ്ടായി.

ഇതിൽ മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. ഏറെനേരത്തേ പരിശ്രമത്തിനുശേഷം പ്രഭാകറിനെ ആശുപത്രിയിലാക്കി. സമീപത്തുനിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പ്രഭാകർ എന്തിനാണ് യുവതിയുടെ അസ്ഥികൂടം പുറത്തെടുത്തതെന്ന് വ്യക്തമല്ല

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക