ജിദ്ദ: കേരള സര്‍ക്കാരിന്റെ “വിദ്യാകിരണം”പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 140 മണ്ഡലത്തിലെയും സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനായുള്ള പദ്ധതിയില്‍ ഭാഗമാവാന്‍ ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി തീരുമാനിച്ചു.
വരുന്ന മൂന്ന് വെള്ളിയാഴ്ച്ചകളിലായി നടക്കുന്ന ബിരിയാണി ചലഞ്ചിലൂടെയാണ് ഇതിനാവശ്യമായ തുക സമാഹാരിക്കുന്നത്.
ആദ്യ ഘട്ടമെന്ന നിലയില്‍ ജിദ്ദ, മക്ക, മദീന, യാമ്പൂ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ -1 വെള്ളിയാഴ്ച ബിരിയാണി ചലഞ്ച് നടക്കും. തുടര്‍ന്ന് ഒക്ടോബര്‍ 8, 15 എന്നീ തീയതികളിലും ബിരിയാണി ചലഞ്ച് നടത്തപ്പെടും.
ബിരിയാണി ചലഞ്ച് വിജയിപ്പിക്കുന്നതിനായി ജിദ്ദയിലെ മുഴുവന്‍ പ്രവാസികളും മുന്നോട്ടു വരണമെന്ന് നവോദയ കേന്ദ്ര കമ്മറ്റി അഭ്യര്‍ഥിച്ചു.
ബിരിയാണി ചലഞ്ച് വിജയിപ്പിക്കുന്നതിനായി അബ്ദുള്ള മുല്ലപള്ളി ജനറല്‍ കണ്‍വീനറായും ഫിറോസ് മുഴുപ്പിലങ്ങാട്, ജലീല്‍ ഉച്ചാരക്കല്‍ ജോ. കണ്‍വീനര്‍മാരായും ഉള്ള 51 അംഗ സ്വാഗത സംഘം രൂപികരിച്ചു.




