സഊദി സന്ദർശനവിസകളുടെ ഓൺലൈൻ പുതുക്കൽ നിർത്തി വെച്ചു

0
6179

റിയാദ്: സഊദിയിലെ സന്ദർശന വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് താത്കാലികമായി നിർത്തിവെച്ചു. നിലവിൽ ഓൺലൈൻ വഴി പുതുക്കാൻ സാധിച്ചിരുന്ന ഫാമിലി സിംഗിൾ ഴ് മൾട്ടി എൻട്രി വിസകൾ അടക്കം മുഴുവൻ സന്ദർശക വിസകളുടെയും ഓൺലൈൻ പുതുക്കലാണ് മരവിപ്പിച്ചത്. നേരത്തെ ഹജ്ജ് പ്രമാണിച്ച് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് പുതിയ നിയന്ത്രണം എന്നാണ് കരുതുന്നത്. അബ്ഷിർ വഴി പുതുക്കാൻ ശ്രമിക്കുന്നവർക്ക് ജവാസാത് ഓഫീസിൽ നേരിട്ട് ബന്ധപ്പെടണം എന്ന സന്ദേശമാണ് ലഭിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസ, സിംഗിൾ എൻട്രി വിസിറ്റ് വിസകളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി പുതുക്കുന്നതിനുള്ള സൗകര്യമാണ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഇതോടെ സഊദിയിൽ വിസിറ്റ് വിസകളിൽ കഴിയുന്നവർ വിസ പുതുക്കാൻ ആയിട്ടുണ്ടെങ്കിൽ ഉടൻ രാജ്യം വിടേണ്ടതാണ്. അല്ലാത്ത പക്ഷം, കടുത്ത നടപടികൾ നേരിടേണ്ടി വരും.

സിംഗിൾ എൻട്രി, മൾട്ടിപ്പിൾ വിസകളിൽ കഴിയുന്നവർ വിസയുടെ കാലാവധി നിലവിലുണ്ടെങ്കിൽ, അത് പുതുക്കുന്നതിനായി നേരിട്ട് സഊദി അറേബ്യയിലെ ജവാസാത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. എന്നിട്ടും പുതുക്കൽ നടന്നില്ലെങ്കിൽ കാലാവധിക്ക് മുന്നെയായി സഊദയിൽ നിന്ന് പുറത്ത് പോകണം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിലവിൽ ഓൺലൈൻ വഴി ശ്രമിച്ചപ്പോൾ ലഭിക്കുന്ന സന്ദേശം

ഉംറ, വിവിധ തരം വിസിറ്റ് വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലുമായിരിക്കും ശിക്ഷയെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹജ്ജ് വിസ ഒഴികെയുള്ള വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർഥാടനം നടത്താൻ അനുമതിയില്ലെന്നും മന്ത്രാലയം പറഞ്ഞു.