റിയാദ്: ദീർഘകാലത്തെ സേവനത്തിന് ശേഷം ഹ്രസ്വകാലത്തിന് നാട്ടിലേക്ക് മടങ്ങുന്ന അധ്യാപികയും സാമുഹ്യ പ്രവര്‍ത്തകയും പ്രമുഖ എഴുത്തുകാരിയും, ടോസ്മാസ്റ്ററും, മോട്ടിവേറ്ററുമായ കമർബാനു വലിയകത്തിനു പ്ലീസ് ഇന്ത്യ റിയാദ് ഘടകം യാത്രയയപ്പ് നല്‍കി. ചെറിസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡൻ്റ് സലീം കൂടത്തായി അധ്യക്ഷത വഹിച്ചു. ലത്തീഫ് തെച്ചി മുഖ്യ പ്രഭാഷണം നടത്തി. ജയൻ കൊടുങ്ങല്ലൂര്‍ ഉത്ഘാടനം ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അൽ യാസ്മിൻ ഇൻ്റർനാഷണൽ സ്കൂൾ സൂപ്രണ്ട് റഹീന ലത്തീഫ് മൊമെൻ്റോ കൈമാറി. ചടങ്ങിൽ അൽ ഫറാബി ഹോസ്പിറ്റൽ ഡോ. ഫാത്തിമ അമൽ, പ്രിൻസ് സൽമാൻ ഹോസ്പിറ്റൽ ജീവനക്കാരി ശൈലജ ബീവി, ഡോ. ഹസ്ന അബ്ദുൽ സലാം, യൂനുസ് മൂവാറ്റുപുഴ, അഷ്റഫ് മണ്ണാർക്കാട്, ഷാജി ചെറീസ്, ഉമ്മു കുൽസു, നൗഫൽ വടകര, സുനീർ മണ്ണാർക്കാട് എന്നിവരെ ആദരിച്ചു. ലഹരിക്ക് എതിരെ ഉള്ള പ്രതിജ്ഞയും സദസ്സ് ഏറ്റെടുത്തു. ഫോർക ചെയർമാൻ ജയൻ കൊടുങ്ങല്ലൂര്‍ ചൊല്ലി കൊടുത്തു.
അലക്സ്, ഡോ. രാമചന്ദ്രൻ, അലി ആരാളം, ഷെമി സുമേഷി, സലീം നന്മണ്ട, ഡോ. ജയചന്ദ്രൻ എന്നിവര്‍ സംസാരിച്ചു. അഷ്റഫ് മണ്ണാർക്കാട്, മെഹ്റൂഫ് പൂളമന്ന, സൽമാൻ, ഹമീദ് ഫറോക്ക്, റിയാസ്, ജാഫർ, എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് ഹിഷാം ഖിറാഅത്ത് നടത്തി, റമദാൻ സന്ദേശം നല്‍കി. റഷീദ് ഗുവേര സ്വാഗതവും, ആഷിഖ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: യൂനുസ് പരപ്പിൽ
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





