വഖഫ് ഭേദഗതി ബിൽ , കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ശക്തി പകരുക: കെഎംസിസി

0
297

റിയാദ്: കഴിഞ്ഞ ദിവസം ബിജെപി സർക്കാർ ഗൂഢലക്ഷ്യത്തോടെ തിടുക്കപ്പെട്ട് പാർലമെന്റിൽ പാസാക്കിയെടുത്ത വഖഫ് ഭേദഗതി ബില്ല് നഗ്നമായ ഭരണഘടനാ അവകാശ ലംഘനവും മുസ്‌ലിം സമുദായത്തിന്റെ മതപരമായ അവകാശത്തിന്മേലുള്ള കടന്നു കയറ്റവുമാണ് എന്ന് റിയാദ് കെഎംസിസി ഓൾഡ് സനായ്യ ഏരിയ എക്സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഘ്പരിവാറിന്റെ കാലങ്ങളായുള്ള ഈ നീക്കത്തിനെതിരെ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികൾക്ക് കടുത്ത അതൃപ്തിയുള്ളതിനു ഉദാഹരണമാണ് ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിലും രാജ്യസഭയിലും നടത്തിയ പോരാട്ടം. അത്തരം പോരാട്ടങ്ങളെ യോഗം പ്രശംസിക്കുകയും ചെയ്തു.
   

ഏപ്രിൽ 16 നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ മഹാ റാലിക്ക് ഐക്യദാർഢ്യവും അത്‌ വിജയിപ്പിക്കുന്നതിന് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങളും നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ കമ്മിറ്റി ഭാരവാഹി അൻസാർ കൊല്ലത്തിന്റെ മകൻ മുഹമ്മദലിയെ യോഗത്തിൽവെച്ചു മൊമന്റോ നൽകി ആദരിച്ചു. പ്രസിഡണ്ട് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുൾ അസീസ് കരീറ്റിപ്പറമ്പ്, സലീം സിയാംകണ്ടം, ബഷീർ താമരശ്ശേരി, അൻസാർ കൊല്ലം ശഫീഖ് മഞ്ചേരി, ശഹീർ വയനാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നൗഫൽ ചാപ്പപ്പടി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ശഫീഖ് പികെ നന്ദിയും പറഞ്ഞു

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക