തൊഴിൽ നൈപുണ്യ പരീക്ഷ പുരോഗമിക്കുന്നു, വിവിധ പരീക്ഷകളുടെ ചിത്രങ്ങൾ കാണാം

0
4329

റിയാദ്: തൊഴിൽ നൈപുണ്യ പരീക്ഷ പ്രോഗ്രാമിന്റെ ഭാഗമായി പല സ്പെഷ്യലൈസ്ഡ് പ്രൊഫഷനുകളിലെയും പരീക്ഷകൾ പുരോഗമിക്കുന്നു. തൊഴിലാളികൾക്ക് അവരുടെ തൊഴിലുകൾ നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്നിക്കൽ ആന്റ് വൊക്കേഷണൽ ട്രെയിനിങ്ങിന്റെ മേൽനോട്ടത്തിലാണ് പരിശീലന പരീക്ഷ സംവിധാനങ്ങൾ ആരംഭിച്ചത്.

തൊഴിലാളിക്ക് ആവശ്യമായ വൈദഗ്ധ്യം ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് തൊഴിലധിഷ്ഠിത പരീക്ഷാ പരിപാടി ലക്ഷ്യമിടുന്നത്. തൊഴിലാളിയുടെ പ്രൊഫഷൻ മേഖലയിൽ പ്രാക്റ്റിക്കൽ, തിയറി പരീക്ഷകൾ നടത്തുകയാണ് ചെയ്യുന്നത്. ഇതിനായി പുതിയ വിസകളിൽ വരും മുമ്പ് അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളുമായി സഹകരിച്ച് അവരുടെ രാജ്യങ്ങളിൽ വെച്ച് തന്നെ പ്രൊഫഷണൽ തൊഴിലാളികളെ പരിശോധിക്കുകയും നിലവിൽ രാജ്യത്തുള്ള പ്രാദേശിക പരീക്ഷാ കേന്ദ്രങ്ങളുടെ സഹകരണത്തോടെ പ്രൊഫഷണൽ തൊഴിലാളികളെ പരിശോധിച്ചുകൊണ്ടുമാണ് ഇത് നടപ്പിലാക്കുന്നത്.

തൊഴിലുടമയ്ക്ക് തന്റെ കീഴിലെ തൊഴിലാളിക്ക് ജോലി നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകൾ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിലൂടെ സമൂഹത്തെ സേവിക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റിയാദിലെ ടെക്നിക്കൽ ആന്റ് വൊക്കേഷണൽ ട്രെയിനിംഗ് ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ-മുഖ്ബിൽ വിശദീകരിച്ചു. അപേക്ഷകന്റെ പരീക്ഷ അവന്റെ പ്രൊഫഷന് ആനുപാതികമായാണ് നടത്തുന്നത്, പ്രാകറ്റിക്കൽ തിയറി പരീക്ഷകൾ ആ തൊഴിലുമായി ബന്ധപ്പെടുത്തിയായിരിക്കും നടക്കുക. അതിനാൽ തന്നെ ഈ പരീക്ഷ വിജയകരമായി വിജയിക്കുന്നവർക്ക് ഇത് ഉയർന്ന വിശ്വാസ്യത ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 500 മുതല്‍ തൊഴിലാളികളുളള സ്ഥാപനങ്ങള്‍ക്ക് വരെ പരീക്ഷ ആരംഭിച്ചിട്ടുണ്ട്. 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് ഒക്‌ടോബർ ഒന്നു മുതലും ആറു മുതൽ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് നവംബർ മൂന്നു മുതലും ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള ബി വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് ഡിസംബർ ഒന്നു മുതലും തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കും.

പരീക്ഷയുടെ വിവിധ ഫോട്ടോകൾ 👇

ഇതും കൂടി വായിക്കുക👇

നിങ്ങളുടെ ഇഖാമ പ്രൊഫഷനിൽ നിലവിൽ പരീക്ഷ ഉണ്ടോ എന്ന് എങ്ങനെ അറിയാം

സഊദിയിലെ തൊഴിൽ നൈപുണ്യ പരീക്ഷയിൽ ആറ് പ്രൊഫഷൻ കൂടി ഉൾപ്പെടുത്തി

സഊദി പ്രൊഫഷണൽ വെരിഫിക്കേഷൻ പരീക്ഷയിൽ 120 പുതിയ തൊഴിലുകൾ കൂടി