നെഞ്ചുപൊട്ടി ഉമ്മ, തളർന്നുവീണ് ഉപ്പ, കരച്ചിലടക്കാനാകാതെ കൂട്ടുകാർ; ‘‘ഷഹബാസേ എണീറ്റ് വാ…’’; ഖബറിലേക്ക് മണ്ണ് വാരിയിടുമ്പോൾ കൈകൾ വിറച്ച് ഉറ്റവർ…; ഷഹബാസിന് കണ്ണീരോടെ വിട

0
3154

താമരശ്ശേരി: ഷഹബാസിന്റെ മൃതദേഹം പാലോറക്കുന്നിലെ തറവാട്ട് വീട്ടിലേക്ക് കയറ്റിയപ്പോൾ അകത്തുനിന്ന് ഉമ്മ റംസീനയുടെ ചങ്കുപൊട്ടുന്ന കരച്ചിൽ കേൾക്കാമായിരുന്നു. സ്ത്രീകൾക്കും അയൽക്കാർക്കും ഷഹബാസിന്റെ സഹപാഠികൾക്കും മാത്രമായിരുന്നു വീട്ടിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. അൽപനേരം വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം താമരശ്ശേരി ചുങ്കം പള്ളിയിൽ നിസ്കാരം നടത്തി. പിന്നീട് മൃതദേഹം കെടവൂർ മദ്രസയിലേക്ക് കൊണ്ടുപോയി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇവിടെ പൊതുദർശനത്തിന് വച്ച ഷഹബാസിന് അന്തിമോപചാരം അർപ്പിക്കാൻ സഹപാഠികളും കൂട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് എത്തിയത്. അലമുറയിട്ട് കരഞ്ഞുകൊണ്ടാണ് സഹപാഠികൾ മൃതദേഹത്തിനരിലേക്ക് എത്തിയത്. ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവർ കുഴങ്ങി. ഇതിനിടെ ഷഹബാസിന്റെ ഉപ്പ ഇക്ബാൽ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വീണ്ടും മദ്രസയിലേക്ക് കൊണ്ടുവന്നു.

ഇതിന് ശേഷമാണ് ഷഹബാസിന്റെ മൃതദേഹം ഖബറടക്കിയത്.ഷഹബാസ് ഇനിയില്ല എന്നത് ഉറ്റവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഷഹബാസിന്റെ മൃതദേഹം കബറടക്കിയിട്ടും സുഹൃത്തുക്കളുടെ കണ്ണുനീർ തോർന്നിട്ടില്ല. ട്യൂഷൻ സെന്ററിലെ യാത്രയയപ്പിനിടെ തുടങ്ങിയ പ്രശ്നം അവസാനിച്ചത് ഷഹബാസിന്റെ അന്ത്യയാത്രയിൽ.

ഷ​ഹ​ബാ​സി​ന്‍റെ ഉ​പ്പ​യെ​യും ഉ​മ്മ​യെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും പി.​സി മു​ക്കി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ചു​ങ്കം പാ​ലോ​റ​ക്കു​ന്ന് ത​റ​വാ​ട്ടു​വീ​ട്ടി​ലേ​ക്ക് എ​ത്തി​ച്ച​ത്. സ​ങ്ക​ട​ക്ക​ട​ലാ​യ ചു​ങ്ക​ത്തെ ത​റ​വാ​ട്ടു വീ​ട്ടി​ലേ​ക്ക്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​​പ​ത്രി​യി​ൽ​നി​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം 3.15ഓ​ടെ​യാ​ണ് ഷ​ഹ​ബാ​സി​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​രം എ​ത്തി​ച്ച​ത്. സ്ത്രീ​ക​ൾ​ക്കും അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം 3.40ഓ​ടെ മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​നാ​യി ചു​ങ്കം ടൗ​ൺ ജു​മാ​മ​സ്ജി​ദി​ലേ​ക്ക് പു​റ​പ്പെ​ട്ടു. 3.50ന് ​മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം നാ​ലു മ​ണി​യോ​ടെ പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി ചു​ങ്കം കെ​ട​വൂ​ർ ത​ൻ​വീ​റു​ൽ ഉ​ലൂം മ​ദ്റ​സ​യി​ൽ എ​ത്തി​ച്ചു. ഷ​ഹ​ബാ​സി​നെ അ​വ​സാ​ന നോ​ക്ക് കാ​ണാ​നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ അ​വി​ടെ കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​റോ​ളം പൊ​തു​ദ​ർ​ശ​ന​ത്തി​നു വെ​ച്ച​ശേ​ഷം തൊ​ട്ട​ടു​ത്ത കെ​ട​വൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. ന​ജീ​ബ് കാ​ന്ത​പു​രം, ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും ഷ​ഹ​ബാ​സി​ന് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക