VIDEO | മൂന്ന് വയസുകാരിയെ സീറ്റിൽ നിർത്തി യാത്ര, പിതാവിന്റെ ലൈസൻസ് റദ്ദാക്കും

0
933

മൂന്ന് വയസുകാരിയെ സ്കൂട്ടറിന്റെ സീറ്റിൽ നിർത്തി യാത്ര ചെയ്ത പിതാവിന്റെ ലൈസൻസ് റദ്ദാക്കും. അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ചേർത്തല പതിനൊന്നാം മൈൽ റോഡിൽ അർധരാത്രിയിലായിരുന്നു സംഭവം. പിന്നാലെ വാഹനങ്ങളിൽ വന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇടുക്കി സ്വദേശി ഡെന്നി ബേബിയുടെ ലൈസൻസാണ് റദ്ദാക്കുക. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ ഇയാളുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഈ കാലയളവിൽ വാഹനം ഓടിച്ചതിന്റെ ശിക്ഷയായാണ് ലൈസൻസ് റദ്ദാക്കുക. പിതാവിന്റെ കഴുത്തിൽ പിടിച്ചായിരുന്നു മൂന്നുവയസുള്ള കുട്ടി യാത്ര ചെയ്തിരുന്നത്. കുട്ടിക്ക് ഹൈൽമറ്റും ഉണ്ടായിരുന്നില്ല.

എന്തെങ്കിലും കാരണവശാൽ കുട്ടിയുടെ കൈവിട്ട് പോയിരുന്നെങ്കിൽ കുട്ടി താഴെ വീണുപോകുമായിരുന്നുവെന്ന് എംവിഐ കെ.ജി ബിജു പറഞ്ഞു. അതേസമയം മരുന്നുവാങ്ങാൻ പോയതാണെന്നും കുട്ടി നിർബന്ധം പിടിച്ചതുകൊണ്ട് ഒപ്പം കൂട്ടിയതാണെന്നുമാണ് ഡെന്നി നൽകുന്ന വിശദീകരണം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക