ദുബൈയിൽ ബൈക്കിൽ സഞ്ചരിക്കവേ വാഹനമിടിച്ച് മലയാളി മരണപ്പെട്ടു

0
2389

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു. ഇരിങ്ങാലക്കുട ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ ബേബിയുടെ മകൻ ജെറി (38) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക്​ 12ന്​ മിർദിഫിലായിരുന്നു അപകടം.

റാശിദീയ മെട്രോ സ്​റ്റേഷന്​ സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഭക്ഷണം ഡെലവറിക്കായി പോയി മടങ്ങവേ ജെറി ഓടിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 18 വർഷമായി ഗൾഫിലായിരുന്നു.

അവിവാഹിതനാണ്. മാതാവ്​: റെജീന. സഹോദരൻ: ബെന്നി. മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിക്കും.