ഖത്തർ അമീർ വീണ്ടും സഊദിയിൽ; വൈറലായി കിരീടവകാശിക്കൊപ്പമുള്ള അത്യപൂർവ്വ ഫോട്ടോ

0
8241

റിയാദ്: ഖത്തർ അമീർ വീണ്ടും സഊദിയിലെത്തി. ചെങ്കടലിൽ സഊദി കിരീടവകാശി, യുഎഇയിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുൾപ്പെടുന്ന മോഡേൺ ഡ്രസിലുള്ള ചിത്രം അറബ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൗൻ ബിൻ സായിദ് എന്നിവരുടെ ചെങ്കടലിലെ ഹൃദ്യമായ കൂടിക്കാഴ്ചയുടെ ചിത്രമാണ് വൈറലായത്.

കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടർ ബദർ അൽ അസാകീർ ആണ് മൂവരുടെയും ചിത്രം പ്രസിദ്ധീകരിച്ചത്. ട്രാക്ക് സ്യൂട്ടുകൾ ധരിച്ച് സൗഹൃദം പങ്കുവെക്കുന്ന മൂവരും അനൗപചാരികതയിലാണെന്നാണ് റിപ്പോർട്ടുകൾ.

ട്വിറ്റർ പ്ലാറ്റ് ഫോമിൽ ഫോട്ടോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വർഷങ്ങൾ നീണ്ട അകൽച്ചക്ക് ശേഷം പ്രാബല്യത്തിൽ വന്ന അൽ ഉല കരാറിന് ശേഷം മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ശക്തി കൂടുതൽ പ്രതിഫലിപ്പിക്കുന്നതാണ് ഈ സൗഹൃദ കൂടിക്കാഴ്ച.