റിയാദ്: സഊദിയിൽ ഹൈവെയിൽ ട്രെയിലറുമായി കൂട്ടിയിടിച്ച് കാർ പൂർണ്ണമായും തകർന്നു. മരണം അൽബഹ മേഖലയിലെ അൽ-അഖിക് ഗവർണറേറ്റിലെ റോഡുകളിലൊന്നിൽ ഇന്നലെയാണ് (വ്യാഴാഴ്ച) അതിദാരുണമായ വാഹനാപകടം നടന്നത് . കാറും ട്രക്കും തമ്മിൽ ഉണ്ടായ ഭീകരമായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒരു ട്രക്കിന്റെ പിൻഭാഗത്ത് ടൊയോട്ട കാംരി കാർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് അൽ-ബഹ റെഡ് ക്രസന്റ് അതോറിറ്റി ബ്രാഞ്ചിന്റെ ഔദ്യോഗിക വക്താവ് ഇമാദ് അൽ സഹ്‌റാനി പറഞ്ഞു. അൽ-അഖിക് ആശുപത്രിയിലേക്ക് മാറ്റുന്നതിനുമുമ്പ് പരിക്കേറ്റവർക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങൾ അടിയന്തിര ടീമുകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.




