സെക്സ് വീഡിയോ പോസ്റ്റ് ചെയ്ത വിദേശി റിയാദിൽ അറസ്റ്റിൽ

0
6152

റിയാദ്: പൊതു സദാചാരം ലംഘിക്കുന്ന ലൈംഗികത അടങ്ങിയ വീഡിയോകൾ പോസ്റ്റ് ചെയ്തതിന് വിദേശിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സിറിയൻ സ്വദേശിയെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് പോലീസിന്റെ മാധ്യമ വക്താവ് മേജർ ഖാലിദ് അൽ ഖുറൈദിസ് പറഞ്ഞു

ഇരുപത് വയസ് പ്രായമുള്ളയാളെയാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരെ പ്രാരംഭ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും പോലീസ് പറഞ്ഞു.