ജിദ്ദ: ത്വായിഫിൽനിന്ന് സ്പോൺസറുടെ കൂടെ ജിദ്ദയിൽ എത്തിയ മലപ്പുറം മലയാളി ജിദ്ദയിൽ മരണപ്പെട്ടു. കോട്ടക്കൽ പാറമ്മൽ സ്വദേശി കൊടക്കാട്ടിൽ ഹൈദ്രോസ് ആണ് ജിദ്ദയിൽ നിര്യാതനായത്. അറുപത്തി ഒന്ന് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി സഊ ദിയിൽ പ്രവാസിയായിരുന്നു. ജിദ്ഹാനി ആശുപത്രി മോർച്ചറിയിലുള്ള മയ്യിത്ത് ജിദ്ദയിൽ തന്നെ ഖബറടക്കും. ഭാര്യ ഫാത്തിമ.
മക്കൾ: ജാവേദ് അഹമ്മദ് (ദുബൈ), ഗസൻഫർ ഹൈദ്രോസ്, ഹാദിൽ ഹൈദ്രോസ്. സഹായങ്ങൾക്കും,മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിംഗ് കൂടെയുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





